അഗ്നിയായ് ഞാന്‍

നീ അങ്ങകലേ…
കടലുകള്‍ക്കും…
മേഘപ്പാളികള്‍ക്കുമക്കരെ…
ചെഞ്ചായം പൂശിയ…
ആകാശച്ചെരുവില്‍…ചിരാതുകളായ് തെളിയെ…
നക്ഷത്രക്കൂട്ടങ്ങള്‍ക്കും താഴെ….
പച്ച വിരിച്ച കാടിന്‍റെ….
വര്‍ണപ്രപഞ്ചത്തില്‍…
മഴവില്ലിന്‍റെ ഏഴുനിറങ്ങളില്‍…
തിളങ്ങി നില്‍ക്കെ…
ആഞ്ഞടിച്ച കാറ്റില്‍…
എന്നിലെ കെട്ടുപോയ..
കൈത്തിരിനാളമുണരെ…
ഞാന്‍ ആളിപ്പടരുന്നു…
വരണ്ട പുഴയരുകില്‍…
ഉണങ്ങിയ പുല്‍മേടുകളില്‍…
എല്ലാം ചാമ്പലാക്കി…
ഞാന്‍ പിന്തിരിയെ….
നീ തിരികെയെത്തി…
നിറങ്ങള്‍ വാരിപ്പുതച്ച…
പൂക്കളുടെ വസന്തമായി….
അതു കാണ്‍കെ…
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…..